ഹേമന്തകുമാര്‍ മുഖോപാധ്യായ്, ഹേമന്ത് മുഖര്‍ജി എന്നൊക്കെ പേരുള്ള ഹേമന്ത് കുമാര്‍ അഥവ ഹേമന്ത്ദാ. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ജനിച്ചു.1989ല്‍ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ബംഗാളി, മറാത്തി, ഹിന്ദി ഭാഷകളില്‍ പാടി, സംഗീതസംവിധാനം നിര്‍വഹിച്ചു. 1969ല്‍ പുറത്തിറങ്ങിയ ഖാമോഷി എന്ന ചിത്രത്തിലെ തും പുകാര്‍ലോ എന്ന ഗാനത്തിന് ഒരു ചാറ്റല്‍മഴയുടെ സുഖമുണ്ട്; ഒരു കാത്തിരിപ്പിന്റെ നോവും. ഗുല്‍സാറിന്റെ വരികള്‍ക്ക് അര്‍ത്ഥമറിഞ്ഞ് സംഗീതം നല്‍കിയതും പാടിയതും ഹേമന്ത് കുമാറ് തന്നെ...
Tum Pukaar Lo, Tumhaaraa Intazaar Hai,
Tum Pukaar Lo
Kwaab Chun Rahii Hai Raat, Beqaraar Hai
Tumhaaraa Intazaar Hai, Tum Pukaar Lo
പുകാര്‍നാ = വിളിക്കുക
ഇന്ദ്‌സാര്‍ = കാത്തിരിപ്പ്
ക്വാബ് = സ്വപ്നം
ചുന്‍നാ = തിരഞ്ഞെടുക്കുക
ചുനാവ് = തിരഞ്ഞെടുപ്പ്
ബേഖരാര്‍= അസ്വസ്ഥം, അശാന്തം, സൈ്വരവിഹീനമായ
ബേഖരാരി = അസ്വസ്ഥത
ആശയം:
നീ എന്നെ വിളിച്ചാലും, ഞാന്‍ നിന്നെ കാത്തിരിക്കുകയാണ്. സ്വപ്‌നങ്ങളെ തിരഞ്ഞ് പെറുക്കിയെടുക്കുകയാണ് അസ്വസ്ഥമായ രാത്രി. വരൂ, ഞാന്‍ നിന്നെ കാത്തിരിക്കുകയാണ്. നീ എന്നെ ഉച്ചത്തില്‍ ഒന്നു വിളിച്ചാലും..
Hont Pe Liye Hue Dil Ki Baat Ham
Jaagate Rahenge Aur Kitanii Raat Ham
Muqtasar Sii Baat Hai, Tum Se Pyaar Hai
Tumhaaraa Intazaar Hai, Tum Pukaar Lo
ഹോണ്‍ട് = ചുണ്ട്, അധരം
ദില്‍ കി ബാത്ത് = മനസ്സിന്റെ കാര്യങ്ങള്‍
ജാഗ്‌നാ = ഉണരുക
ജഗാന = ഉണര്‍ത്തുക
കിത്‌നി = എത്ര
രാത്ത് = രാത്രി
മുഖ്തസര്‍ = ചെറിയ
പ്യാര്‍ = സ്‌നേഹം
ആശയം:
മനസ്സിലെ കാര്യങ്ങള്‍ ഇങ്ങനെ അധരത്തില്‍ കൊണ്ടു നടക്കുകയാണ് ഞാന്‍. ഇനിയും എത്രരാത്രികള്‍ ഞാന്‍ ഉറങ്ങാതിരിക്കണം. എനിക്ക് നിന്നോട് പ്രണയമാണെന്നത് എത്ര നിസ്സാരമായ കാര്യമാണ്. നിന്നെ ഞാന്‍ കാത്തിരിക്കുകയാണ്, എന്നെ ഉറക്കെ വിളിച്ചാലും..
Dil Bahal To Jaayegaa Is Khayaal Se
Haal Mil Gayaa Tumhaaraa Apane Haal Se
Raat Ye Qaraar Kii Beqaraar Hai
Tumhaaraa Intazaar Hai, Tum Pukaar Lo
ബഹ്ല്‍നാ = പ്രലോഭിതമാവുക, ചാഞ്ചാടുക
ഖയാല്‍ = ഓര്‍മ, സ്വപ്നം, ചിന്ത
ഹാല്‍ = അവസ്ഥ
ഖരാര്‍= സ്വസ്ഥത
ആശയം:
എന്റെ അവസ്ഥയും ഇപ്പോള്‍ നിന്റേതു പോലെയായിരിക്കുന്നു എന്ന ഈ വിചാരത്തില്‍ ഹൃദയം ഇങ്ങനെ ചാഞ്ചാടിക്കളിക്കും. സ്വസ്ഥമായ ഈ രാത്രി ഇപ്പോള്‍ അശാന്തമാണ്. നിന്നെ കാത്തിരിക്കുകയാണ് ഞാന്‍, എന്നെ വിളിച്ചാലും.
Bringing back memories...
ReplyDelete