Total Pageviews

Wednesday, February 29, 2012

കോയി ജബ് തുമ്ഹാരാ ഹൃദയ് തോട്‌ദേ!

1970ല്‍ പുറത്തിറങ്ങിയ പുരബ് ഔര്‍ പശ്ചിം എന്ന ചിത്രം സംവിധാനം ചെയ്തത് മനോജ് കുമാറാണ്. ഇന്ദീവറിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയത് കല്യാണ്‍ജി ആന്ദ്ജി. തന്റെ ശോകാദ്രമായ സ്വരത്തില്‍ ഗാനം ആലപിച്ചത് മുകേഷ്.




koee jab tumhaaraa hriaday tod de
tadapataa huaa jab koee chhod de
tab tum mere paas aanaa pirye
meraa dar khulaa hai,
khulaa hee rahegaa, tumhaare liye

ഹൃദയ്= ഹൃദയം, മനസ്സ്
തോട്്‌ന = തകര്‍ക്കുക, പൊട്ടിക്കുക
തടപ്‌ന= വേദനിക്കുക
തട്പാന= വേദനിപ്പിക്കുക
കോയി= ആരെങ്കിലും
ഛോട്‌നാ= ഉപേക്ഷിക്കു, വിടുക എന്നൊക്കെ
തബ്= അപ്പോള്‍
പാസ് = അടുത്ത്, അരികില്‍
ദര്‍= പടിവാതില്‍
ഖുല്‍നാ= തുറക്കുക
തുമഹാരേ ലിയേ= നിനക്ക് വേണ്ടി

ആശയം:

ആരെങ്കിലും എപ്പോഴെങ്കിലും നിന്റെ ഹൃദയത്തെ മുറിപ്പെടുത്തുകയാണെങ്കില്‍, അസഹനീയമായ വേദന നല്‍കി നിന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ അപ്പോള്‍ നീ എന്റെ അടുത്തുവരണം പ്രിയേ!എന്റെ ഈ പടിവാതില്‍ സദാ തുറന്നിരിക്കും, നിനക്കായി.

abhee tum ko meree zarurat nahee,
bahot chaahanewaale mil jaayenge
abhee rup kaa yek saagar ho tum
kanwal jitane chaahogee khil jaayenge
darpan tumhe jab daraane lage,
jawaanee bhee daaman chhoodaane lage
tab tum mere paas aanaa pirye
meraa sar jhukaa hai, jhukaa hain rahegaa, tumhaare liye


പ്രധാനപ്പെട്ട വാക്കുകളുടെ അര്‍ത്ഥം

സ്സരൂരത്ത് = ആവശ്യം
ചാഹ്‌നേവാലേ= ഇഷ്ടപ്പെടുന്നവര്‍
മില്‍ ജാനാ = ലഭിക്കുക, കിട്ടുക
രൂപ്് = സൗന്ദര്യം
സാഗര്‍= കടല്‍, സമുദ്രം
കവല്‍= കമലം, താമര
ഖില്‍നാ= വിരിയുക
ദര്‍പ്പണ്‍= കണ്ണാടി
ഡരാനാ= പേടിപ്പിക്കുക
ജവാനി= യൗവനം, യുവത്വം
ദാമന്‍= ചേലത്തുമ്പ് (സാഹചര്യത്തിനനുസരിച്ച് അര്‍ത്ഥം മാറുന്ന പദമാണ് ദാമന്‍)
Daaman chhudana = to free oneself from something


ആശയം:

സ്‌നേഹിക്കാന്‍ ഒരുപാടു പേരെ ലഭിച്ചുകൊണ്ടേയിരിക്കുന്ന നിനക്ക്
ഇപ്പോള്‍ എന്റെ ആവശ്യമില്ലെന്നറിയാം. അവാച്യമായ സൗന്ദര്യത്തിന്റെ ഒരു സാഗരമാണു നീ, അതില്‍ ഇനിയും എത്രതാമരപ്പൂക്കള്‍ വേണമെങ്കിലും വിരിയും. പക്ഷെ എന്നാണോ കണ്ണാടി നിന്നെ ഭയപ്പെടുത്താന്‍ തുടങ്ങുന്നത്, യൗവ്വനം നിന്നെ വിട്ടകലുന്നത്, അന്ന്, അന്ന് നീയെന്റ അരികില്‍ വരണം പ്രിയേ!, കുനിഞ്ഞ ശിരസ്സുമായി ഞാന്‍ കാത്തിരിക്കും, നിനക്കായി.

Koi Sharta Hotee Naheen Pyaar Me,
Magar Pyaar Sharton Pe Tum Ne Kiyaa
Nazar Mein Sitaare Jo Chamake zaraa,
Bujhaane Lagee Aaratee Kaa Diyaa
Jab Apanee Nazar Mein Hee Girane Lago,
Andhero Mein Apane Hee Ghirane Lago
Tab Tum Mere Paas Aanaa Pirye
Yeh Deepak Jalaa Hai, Jalaa Hee Rahegaa Tumhaare Liye

വാക്കുകളും അര്‍ത്ഥവും:-

ശര്‍ത്ത് = ഉപാധി, വ്യവസ്ഥ
പ്യാര്‍= പ്രണയം
മഗര്‍= പക്ഷെ
നസര്‍= കാഴ്ച, ദൃഷ്ടി, കണ്ണ്, കാഴ്്ച്ചപ്പാട് എന്നൊക്കെ
സിതാരം= നക്ഷത്രം
ചമക്ക്‌നാ= പ്രകാശിക്കുക
Zara= അല്‍പ്പം
ഭുഝ്‌ന= കെടുക
ഭുഝാന= കെടുത്തുക
ആര്ത്തി= ആരതി
ദിയ & ദീപക്= ദീപം, വിളക്ക്
അപ്‌നേ= സ്വന്തം
ഗിര്‍നാ = വീഴുക
അന്ദേര= ഇരുട്ട്
ജല്‍നാ = കത്തുക
ജലാന = കത്തിക്കുക

ഭാവാര്‍ത്ഥം:

പ്രണയത്തില്‍ യാതൊരു വ്യവസ്ഥകളുമില്ല, പക്ഷെ നീ സ്‌നേഹിച്ചത് ഉപധികളോടെയായിരുന്നു. നിന്റെ കണ്ണുകളിലെ നക്ഷത്രം അല്‍പ്പമൊന്ന് പ്രകാശിച്ചപ്പോള്‍ തന്നെ അണഞ്ഞ് പോയത് ആരതിയുഴിയാനായി ഞാന്‍ തെളിയിച്ച ദീപമാണ്. എന്നാണോ നീ നിന്റെ ദൃഷ്ടിയില്‍ സ്വയം താഴുന്നത്, ആ ഇരുട്ടില്‍ തട്ടിവീഴുന്നത്. അന്ന് നീ എന്റെ അടുത്ത് വരണം പ്രിയേ, ഞാന്‍ എന്ന ദീപം ഇങ്ങനെ സദാ ജ്വലിച്ചുകൊണ്ടിരിക്കും, നിനക്ക് വേണ്ടി.

3 comments:

  1. മുകേഷിന്റെഈ മനോഹരമായ ശബ്ദത്തില്നി‍ന്ന് സംഗീതത്തെ ഇഷ്ടപെടുനവര്കാ്യി ഒരു നിത്യഹരിത ശോകഗാനം.വിരഹത്തിന്റെര നോവും സ്വാദും അറിയുവാനായി ഈ ഗാനം സമര്പ്പി ച്ച ബ്ലോഗര്ക്ി നന്ദി.

    ReplyDelete
  2. fantastic.... ithrayum kaalam arthamariyathe kettu... porul ariyichu thannathinu nhanentha paraya....

    ......
    ......

    ReplyDelete