Total Pageviews

Tuesday, May 29, 2012

ഝനക് ഝനക് തോരെ ബാജെ പായലിയാ…


വല്ലപ്പോഴും കോഴിക്കോട്ടെ കടപ്പുറത്ത് ഇങ്ങനെ കടലിലേക്ക് ഉറ്റുനോക്കി നില്ക്കുമ്പോഴൊക്കെ മനസ്സിലേക്ക് പതിയെ നുരഞ്ഞുപൊന്തുന്ന ഒരു സ്വരമുണ്ട്.

''കടലിലെ ഓളവും കരളിലെ  മോഹവും
അടങ്ങുകില്ലോമനെ അടങ്ങുകില്ല''
മാനസ മൈനെ വരൂ.. എന്ന പതിഞ്ഞ ശബ്ദത്തില് മനസ്സിന്റെ കോണിലിരുന്ന് മലയാളിയുടെ മരുമകനായ അദ്ദേഹം പാടുകയാണ്.

മലയാളിയുടെ ചേതനയെ ഇത്രയധികം തൊട്ടുണര്ത്തിയ ഗാനം വേറെ ഏതാണ്. ബംഗാളി സംസ്കാരത്തോടും, സാഹിത്യത്തിനോടും തോന്നിയ അതേ വികരത്തോടെയാണ് ഞാന് ഗായകനെ ഇഷ്ടപ്പെട്ടത്. മന്നാഡേ, എന്ന പ്രബോദ് ചന്ദ്ര ഡേ. ''പൂച്ഛോ നാ കേസെ മേനെ രേന് ഭിത്തായി'', ഇന്ത്യന് സിനിമാ സംഗീതത്തിലെ ഏറ്റവും വിരഹാര്ദ്രമായ ഗാനം അദ്ദേഹത്തിന്റെ സ്വരമാധുരിയിലൂടെ കോടിക്കണക്കിന് ഹൃദയങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടാവും; അതുതന്നെയാണ് ശബ്ദത്തിന്റെ പ്രത്യേകതയും. അത് എങ്ങിനെയൊക്കെ എന്റെ ഹൃദയത്തെ മുറിച്ചെറിഞ്ഞു എന്നു പറയാതെ വയ്യ. പിന്നീട് ഏതോ രാത്രിയില് നാം അറിയാതെ ഒരു കുളിര്മഴയായി അദ്ദേഹം പിന്നെയും നമ്മുടെ കര്ണപുടങ്ങളില് വിരാജിതനായി,
യെ ''രാത് ഭീഗീ ഭീഗി, യെ മസ്ത് സമാഹെ,
ഉഢാ ധീരേ ധീരെ യെ ചാന്ദ് പ്യാരാ പ്യാര..''
പ്രണയത്തിന്റെ മാസ്മരികതയില് ''പ്യാര് ഹുവാ ഇക്രാര് ഹുവാ'' എന്ന ഗാനവും എത്ര പേര് ഉറക്കെ പാടിയിട്ടുണ്ടാവും,
ജീവിതം ദാ ഇത്രയേ ഉള്ളൂ എന്നു നമ്മെ പഠിപ്പിച്ച എത്ര ഗാനങ്ങള് അദ്ദേഹം നമുക്ക്്വേണ്ടി പാടി, അങ്ങിനെ ഒരു ഗാനമായ ഉപകാറിലെ ''കസ്മേ വാദേ പ്യാര് വഫാ സബ്, ബാത്തേ ഹെ, ബാത്തോം കാ ക്യ'' എന്നെ ഇന്നും കരയിപ്പിക്കുന്നു. പക്ഷെ, ''സിന്ദ്ഗീ, കേയ്സി ഹെ പഹേലി ഹായേ അത് നല്കുന്ന അവച്യമായ ഉന്മാദം, പലപ്പോഴും നിങ്ങളും അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും. അടുത്ത കൂട്ടുകാരോട് നാം മനസ്സു തുറന്നു പാടിയിട്ടില്ലേ ' യെ ദോസ്തി, ഹം നഹീ തോഡെഗെ എന്ന്, അതുപോലെ വീട്ടിലെ കുഞ്ഞുമക്കളെ അണച്ചുറക്കി നാം പാടിയിട്ടില്ലേ

''തുഝെ സൂരജ് കഹും യാ ചന്ദാ,
തുഝെ ദീപ് കഹും യാ താരാ,
മേരാ നാം കരേഗാ റോഷന്
ജഗ് മേ മേരാ രാജ് ദുലാര..''

അങ്ങിനെ എത്രയെത്ര ഗാനങ്ങള് നമ്മുടെ വിചാരത്തിനും വികാരങ്ങള്ക്കും അനുസൃതമായി മന്ന പാടി. ആയിരക്കണക്കിന് മന്നാ ഡേ ഗാനങ്ങളുടെ ഏഴുദശകങ്ങള്, ദശലക്ഷക്കണക്കിനാളുകള് ആശ്ചര്യത്തോടെ വീണ്ടും വീണ്ടും ഗാനങ്ങള് ഇന്നും ആസ്വദിക്കുന്നു.

ബാബുല് സംഗീതം. രവീന്ദ്രസംഗീതം, ഖായല് തുടങ്ങിയവയില് പരിശീലം സിദ്ധിച്ച ഗായകനായിരുന്നു മന്ന. ഗായകനും നടനുമായ തന്റെ അമ്മാവന് കൃഷ്ണ ചന്ദ്ര ഡേയു കീഴില് സഹായിയായതോടെ മന്നയുടെ ലക്ഷ്യം പൂര്ണമായും സംഗീതത്തിലേക്ക് തിരിയുകയായിരുന്നു. അമ്മാവനോടൊപ്പം നിന്നു തന്നെ അദ്ദേഹം തപ്പ, തുമ്രി, ഭജന് എന്നിവയില് പ്രാവിണ്യം നേടിയെടുത്തു. പിന്നീട് അമ്മാവന്റെ വഴി പിന്തുടര്ന്ന് എച് പി ദാസിന്റെ അസിസ്റ്റന്റായി മന്ന മുംബൈയിലേക്ക് വണ്ടികയറി. എളുപ്പമായിരുന്നില്ല യാത്ര. വീണ്ടും കൊല്ക്കത്തയിലേക്ക് തിരിച്ചുവന്നാലോ എന്നു പോലും തോന്നിപ്പോയതായി മന്ന ഡേ പിന്നീട് പറഞ്ഞിട്ടുണ്ട്. സച്ചിന് ദേബ് ബര്മന്റെ കീഴിലും അദ്ദേഹം അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി പ്രവര്ത്തിച്ചു. ഇതിനിടയിലും ഹിന്ദുസ്ഥാനിയിലും അദ്ദേഹം പരിശീലനം നേടികൊണ്ടിരുന്നു.  
1943ല് തമന്ന എന്ന ചിത്രത്തിലൂടെ പ്ലേബാക്ക് സംഗീതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. മഷാല് എന്ന ചിത്രത്തിലെ ''ഉപ്പര് ഗഗന് വിശാല്'' എന്ന ഗാനം സൂപ്പര് ഹിറ്റായതോടെ മന്ന സ്വയം മനസ്സില് ഉറപ്പിച്ചു, ഇത് തന്നെയാണ് എന്റെ രംഗം. ഇവിടെയാണ് എനിക്ക് എന്തെങ്കിലും ചെയ്യാനുള്ളത്

ബാംഗാളിയായിരുന്നിട്ടും ഹിന്ദുസ്ഥാനിയിലും ഉറുദുവിലും ഏതു സ്ഥായിയിലും ഏതു ഉച്ഛാരണത്തിലും വടിവൊത്തു പാടാന് മന്നാഡയ്ക്കാവുമായിരുന്നുവെങ്കിലും അത് ഒരു വെല്ലുവിളി തന്നെയായിരുന്നുവെന്നും റെക്കോര്ഡിങിന് മുമ്പ് റിഹേഴ്സലുകളിലൂടെ ഉച്ഛാരണം ശരിയാക്കുമായിരുന്നുവെന്നും . എല്ലാതരത്തിലുള്ള ഗാനവും അദ്ദേഹം പാടി, പ്രണയം, തമാശ, ദേശഭക്തി, മെലഡി, എന്നു വേണ്ട ശബ്ദ്ദത്തെ അനായസ്സമായി ഉപയോഗിക്കുകയും ക്ലാസിക്കല് പഞ്ച് വേണ്ടതായും വന്ന ഘട്ടങ്ങളിലെല്ലാം സ്വഭാവികമായും അത് മന്നാഡേ പാടിയാല് മതി എന്നു ഇന്ത്യന് സിനിമാ സംഗീതത്തിന്റെ സുവര് കാലഘട്ടത്തില് സംഗീത സംവിധായകര് തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും ശബ്ദത്തിന്റെ ഘനസാന്ദ്രത കാരണം മിക്ക ചെറുപ്പക്കാരായ നടന്മാര്ക്കും മന്നയുടെ ശബ്ദം ചേര്ന്നിരുന്നില്ല. അതുകൊണ്ടു തന്നെ മന്നയ്ക്ക് എറ്റവും മുന് നിരയില് ആയിരുന്നുമില്ല. ബാംഗാളിലും എല്ലാവരും ശ്യമളിന്റേയും ഹേമന്ത്ദായുടേയും ആരാധകരായിരുന്നു. എന്നിരുന്നാലും തന്റെ സ്്ഥാനം ഉറപ്പിക്കുന്നതില് മന്നയ്ക്ക് പിഴച്ചില്ല. രാജ്കപൂറിനുവേണ്ടി യെ രാത് ഭീഗീ ഭീഗി, മുഡ് മുഡ് കെ നാ ദേഖ്, ലാഗാ ചുനിരി മെ ദാഗ് തുടങ്ങി നിരവധി ഗാനങ്ങള് പാടിയിട്ടുണ്ടെങ്കിലും മന്നാഡെ അദ്ദേഹത്തിന്റെ ശബ്ദമായിരുന്നില്ല. അല്ലെങ്കിലും മന്നാഡേ പാടുമ്പോള് അത് നായകനെക്കാള് ഉപരി അദ്ദേഹം തന്നെ നേരിട്ട് പാടുന്നതായി അനുഭവപ്പെടുന്ന എത്രയെത്ര ഗാനങ്ങള്.
തന്റെ കാലഘട്ടത്തിലെ ഒറ്റ നായകനും മന്നയുടെ സ്വരം ചേര്ന്നിരുന്നില്ല എന്നത് ഒരേ സമയം മന്നയ്ക്ക് ഉപകാരവും അതുപോലെ തന്നെ ഉപദ്രവുമായിരുന്നു. അതുകൊണ്ടു തന്നെ ഒറ്റ നടനും പറഞ്ഞില്ല എനിക്ക് വേണ്ടി മന്നഡേ പാടിയാല് മതിയെന്ന് പറഞ്ഞില്ല. എന്നിരുന്നാലും ഗായകര് തമ്മില് അസാധ്യമായ ഒരു ഒത്തൊരുമ നിലനിന്നിരുന്ന കാലമായിരുന്നു അത്. എല്ലാവരും തന്റെ പാട്ടു കേള്ക്കാന് ആഗ്രഹിച്ചപ്പോള് താന് മന്നഡെയുടെ ഗാനങ്ങള് കേള്ക്കാന് ആഗ്രഹിക്കുന്നുവെന്ന് റഫി സാബ്് ഒരു അഭിമുഖത്തില് പറഞ്ഞിട്ടുണ്ട്. തന്റെ കാലത്തെ ഏറ്റവും മികച്ച ഗായകനായി മന്നാഡെ കണ്ടത് റഫി സാബിനെയായിരുന്നു. അദ്ദേഹത്തിന്റെ ശൈലി തനിക്ക് വഴങ്ങുന്നതല്ലെന്ന് മന്നാഡെ തന്നെ
സമ്മതിച്ചിട്ടുണ്ട്. ലതയുമായുള്ള യുഗ്മഗാനങ്ങള് പാടുമ്പോള് തന്റെ വരികള് മറന്നുപോയി നിന്നതിനെക്കുറിച്ചും, ക്ലാസിക്കല് സംഗീതം അഭ്യസിക്കാതെ തന്നെ അനായസമായി ഗാനങ്ങള് ആലപിച്ച കിഷോറിനെക്കുറിച്ചും, ഏതുതരം ഗാനങ്ങളും തന്റെ വരുതിയില് വരുത്തിയിരുന്ന ആശാ ഭോസലെയെക്കുറിച്ചും പറയുമ്പോഴൊക്കെ മന്നാഡേയുടെ കണ്ണുകള് സഹൃദയത്തം കൊണ്ടു നിറയുന്നു.

ഷോലെയിലെ യെ ദോസ്തിയും പഡോസനിലെ എക് ചതുര് നാര് (ആര്.ഡി ബര്മന്) കിഷോറും മന്നാഡെയും ചേര്ന്ന് ഒരുക്കിയ നല്ല ഒന്നാന്തരം സംഗീത വിരുന്നായിരുന്നു. 12 മണിക്കൂര് എടുത്താണ് എക് ചതുര് നാര് എന്ന ഗാനം ഇരുവരും പാടിയത്. പാട്ടിന്റെ റെക്കോര്ഡിങ്ങിനായി മന്നാഡെ പഞ്ചംദായുടെ വീട്ടിലെത്തിയപ്പോഴും കിഷോര് എത്തിയിരുന്നില്ല. വിളിച്ചപ്പോള് തന്റെ അമ്മയ്ക്ക് മന്നാഡേയോട് സംസാരിക്കണമെന്നു പറഞ്ഞു കിഷോര്. ദിവസങ്ങളായി കാണാതിരുന്ന ഒരു മകനോടെന്ന പോലെയാണ് അമ്മ അന്ന് മന്നയോട് സംസാരിച്ചത്. ''നിനിക്കിഷ്ടപ്പെട്ട എല്ലാം ഞാന് ഉണ്ടാക്കിയിട്ടുണ്ട് മോനെ, നീ ഒന്നു വന്നു പോകൂ''. പിന്നെ മറ്റൊന്നും പഞ്ചമിനും മന്നാഡേയ്ക്കും ആലോചിക്കാന് ഉണ്ടായിരുന്നില്ല. ഇരുവരും അങ്ങോട്ടേയ്ക് പോയി. ഭക്ഷണവും, തമാശയും റിഹേഴ്സലുമായി 12മണിക്കൂറെടുത്താണ് ഗാനം റെക്കോര്ഡ് ചെയ്തതെന്ന മന്നാഡേ ഓര്ക്കുന്നു.

ശാസ്ത്രീയ സംഗീതമായിരുന്നു മന്നാഡേയുടെ മാസ്റ്റര് പീസ്. എന്നിരുന്നാലും ആവോ ടിസ്വറ്റ് കരേ, ഹേ ഭായി സര, ദേഖ് കെ ചലോ, മേരെ ഷൊഹര് ജബീന് തുടങ്ങിയവ ഇന്നും കാലത്തെ വെല്ലുന്നവയാണ്. ഇതൊക്കെയാണെങ്കിലും സ്കൂളില് പഠിക്കുമ്പോള് ഗുസ്തിക്കാരന് ആവണമെന്നായിരുന്നുവെത്രെ മന്നാഡേയുടെ ആഗ്രഹം. നന്നായി ഫുട്ബോളും കളിക്കുമായിരുന്നു, ഒന്നു ആലോചിച്ചു നോക്കൂ അങ്ങിനെയായിരുന്നെങ്കിലോ? എങ്കില് സുര് നാ സജെ, ക്യാ ഗാവൂ മേ, എന്നായിരിക്കും ഞാന് പാടാന് ആഗ്രഹിക്കുന്ന മന്നാഡെ ഗാനം


<iframe width="420" height="315" src="http://www.youtube.com/embed/V6E3YpLQYcU" frameborder="0" allowfullscreen></iframe> 

Saturday, March 3, 2012

വോ തേരാ പ്യാര്‍ ക ഗം എക് ബഹാന ഥാ!

1970ല്‍ പുറത്തിറങ്ങിയ മൈ ലൗ എന്ന ചിത്രത്തിലെ ഗാനമാണിത്. ദാന്‍ സിങ്, അത്ര പ്രശസ്തനല്ലാത്ത സംഗീതസംവിധായകനാണ് ഈ പാട്ടിന് സംഗീതം നല്‍കിയത്. ഒപ്പം ആനന്ദ്ബക്ഷിയും, മുകേഷും. എക്കാലത്തെയും അനശ്വര 'നിരാശാഗാന' മാണ് തേരെ പ്യാര്‍ കെ ഗം എക് ബഹാനാ ഥാ സനം. ഇതേ ഈണത്തില്‍ ബോംബെ വൈക്കിങ്‌സും ഫാല്‍ഗുനി പാഥക്കും പാടിയ തേരാ മേരാ പ്യാര്‍, ഓ സനം, വാദാ ഹെ കഭി ഹോഗാ ന കം ഏറെ പ്രശസ്തമാണ്.

ഇനി ഗാനത്തിലേക്ക്
Wo tere pyaar ka gham
ek bahaanaa tha sanam
apni qismat hi kuchh aisi thi
ke dil toot gayaa
Wo tere pyaar ka gham
ek bahaana tha sanam
apni qismat hi kuchh aisi thi
ke dil toot gayaa

ഗം( ഉറുദു)= ദുഃഖം, സങ്കടം
ബഹാന= ഒഴികഴിവ്, ഉപായം, കപടന്യായം
സനം= പ്രിയപ്പെട്ടവള്‍, പ്രിയപ്പെട്ടവന്‍, Beloved
കിസ്മത്ത് = തലയിലെഴുത്ത്, ഭാഗ്യം, Destiny, Fate
ടൂട്ട്‌നാ= തകരുക

ഭാവാര്‍ത്ഥം:
നിന്റെ പ്രണയത്തില്‍ ഞാന്‍ ദുഃഖിതനാണെന്നത് വെറുമൊരു കപടന്യായം മാത്രമാണ് പ്രിയേ. എന്റെ തലയിലെഴുത്ത് തന്നെ അങ്ങനെയായതുകൊണ്ട് ഈ ഹൃദയം അങ്ങ് തകര്‍ന്നു.

Ye na hota to koyi doosraa gham hona tha
main to wo hoon jise har haal me bas ronaa tha
muskarataa bhi agar
to chhalak jaati nazar
apni qismat hi kuchh aisi thi
ke dil toot gayaa

ദൂസ്‌രാ= രണ്ടാമത്തെ, ഇവിടെ മറ്റൊരു എന്നര്‍ത്ഥം.
ഹര്‍= എല്ലാം, മുഴുവന്‍ എന്നൊക്കെ
ഹാല്‍= അവസ്ഥ
രോനാ= കരയുക
മുസ്‌കുരാനാ= പുഞ്ചിരിക്കുക
ഛലക്‌നാ= തുളുമ്പുക
നസര്‍= കണ്ണ്, ദൃഷ്ടി

ഭാവാര്‍ത്ഥം:

ഇതല്ലെങ്കില്‍ മറ്റൊരു ദുഃഖം ഉണ്ടാകേണ്ടതായിരുന്നു. ജീവിതത്തിന്റെ എല്ലാ അവസ്ഥയിലും കരയേണ്ടവനാണ് ഞാന്‍. പുഞ്ചിരിക്കുകയാണെങ്കിലും ഈ കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. എന്റെ വിധി അങ്ങിനെയൊക്കെയാണ്. അതുകൊണ്ടു ഹൃദയം തന്നെ തകര്‍ന്നുപോയി.
warna kyaa baat hai tu koyi sitamgar to nahin
tere seene bhi dil hai
koyi patthar to nahin
toone dhaaya hai sitam
yehi samjhenge ham
apni qismat hi kuchh aisi thi
ke dil toot gayaa
Wo tere pyaar ka gham
ek bahaanaa tha sanam
apni qismat hi kuchh aisi thi
ke dil toot gayaa

Warna= Or else, അതെല്ലങ്കില്‍
സിതം = കുറ്റം, ക്രൂരകൃത്യം
സിതംഗര്‍ = കുറ്റവാളി, ദ്രോഹി എന്നൊക്കെ
സീന= നെഞ്ച്
പഥര്‍= കല്ല്
സമഝ്‌നാ = മനസിലാക്കുക
സിതം ഥാനാ = കുറ്റം ചെയ്യുക

ഭാവാര്‍ത്ഥം:
അല്ലെങ്കിലും അതിലൊക്കെ എന്തിരിക്കുന്നു. നീ ഒരു കുറ്റവാളിയൊന്നുമല്ലല്ലോ. നിന്റെ നെഞ്ചിലും ഹൃദയം തന്നെയല്ലേ, കരിങ്കല്ലൊന്നുമല്ലല്ലോ? അഥവ കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ തന്നെ നിനക്ക് മനസിലാവും എന്റെ ഹൃദയം പൊട്ടിത്തകരുക എന്നത് എന്റെ വിധിയായിരുന്നു. പിന്നെ നിന്റെ പ്രണയത്തില്‍ ഞാന്‍ ദുഃഖാദ്രനാണെന്നത് വെറും കാപട്യമാണ്. എപ്പോഴും തകരാനുള്ളതാണ് എന്റെയീ ഹൃദയം.

Thursday, March 1, 2012

തും പുകാര്‍ ലോ, തുംഹാരാ ഇന്ദ്‌സാര്‍ ഹെ!

ഹേമന്തകുമാര്‍ മുഖോപാധ്യായ്, ഹേമന്ത് മുഖര്‍ജി എന്നൊക്കെ പേരുള്ള ഹേമന്ത് കുമാര്‍ അഥവ ഹേമന്ത്ദാ. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ജനിച്ചു.1989ല്‍ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ബംഗാളി, മറാത്തി, ഹിന്ദി ഭാഷകളില്‍ പാടി, സംഗീതസംവിധാനം നിര്‍വഹിച്ചു. 1969ല്‍ പുറത്തിറങ്ങിയ ഖാമോഷി എന്ന ചിത്രത്തിലെ തും പുകാര്‍ലോ എന്ന ഗാനത്തിന് ഒരു ചാറ്റല്‍മഴയുടെ സുഖമുണ്ട്; ഒരു കാത്തിരിപ്പിന്റെ നോവും. ഗുല്‍സാറിന്റെ വരികള്‍ക്ക് അര്‍ത്ഥമറിഞ്ഞ് സംഗീതം നല്‍കിയതും പാടിയതും ഹേമന്ത് കുമാറ് തന്നെ...



Tum Pukaar Lo, Tumhaaraa Intazaar Hai,
Tum Pukaar Lo
Kwaab Chun Rahii Hai Raat, Beqaraar Hai
Tumhaaraa Intazaar Hai, Tum Pukaar Lo

പുകാര്‍നാ = വിളിക്കുക
ഇന്ദ്‌സാര്‍ = കാത്തിരിപ്പ്
ക്വാബ് = സ്വപ്നം
ചുന്‍നാ = തിരഞ്ഞെടുക്കുക
ചുനാവ് = തിരഞ്ഞെടുപ്പ്
ബേഖരാര്‍= അസ്വസ്ഥം, അശാന്തം, സൈ്വരവിഹീനമായ
ബേഖരാരി = അസ്വസ്ഥത

ആശയം:
നീ എന്നെ വിളിച്ചാലും, ഞാന്‍ നിന്നെ കാത്തിരിക്കുകയാണ്. സ്വപ്‌നങ്ങളെ തിരഞ്ഞ് പെറുക്കിയെടുക്കുകയാണ് അസ്വസ്ഥമായ രാത്രി. വരൂ, ഞാന്‍ നിന്നെ കാത്തിരിക്കുകയാണ്. നീ എന്നെ ഉച്ചത്തില്‍ ഒന്നു വിളിച്ചാലും..
Hont Pe Liye Hue Dil Ki Baat Ham
Jaagate Rahenge Aur Kitanii Raat Ham
Muqtasar Sii Baat Hai, Tum Se Pyaar Hai
Tumhaaraa Intazaar Hai, Tum Pukaar Lo

ഹോണ്‍ട് = ചുണ്ട്, അധരം
ദില്‍ കി ബാത്ത് = മനസ്സിന്റെ കാര്യങ്ങള്‍
ജാഗ്‌നാ = ഉണരുക
ജഗാന = ഉണര്‍ത്തുക
കിത്‌നി = എത്ര
രാത്ത് = രാത്രി
മുഖ്തസര്‍ = ചെറിയ
പ്യാര്‍ = സ്‌നേഹം
ആശയം:
മനസ്സിലെ കാര്യങ്ങള്‍ ഇങ്ങനെ അധരത്തില്‍ കൊണ്ടു നടക്കുകയാണ് ഞാന്‍. ഇനിയും എത്രരാത്രികള്‍ ഞാന്‍ ഉറങ്ങാതിരിക്കണം. എനിക്ക് നിന്നോട് പ്രണയമാണെന്നത് എത്ര നിസ്സാരമായ കാര്യമാണ്. നിന്നെ ഞാന്‍ കാത്തിരിക്കുകയാണ്, എന്നെ ഉറക്കെ വിളിച്ചാലും..

Dil Bahal To Jaayegaa Is Khayaal Se
Haal Mil Gayaa Tumhaaraa Apane Haal Se
Raat Ye Qaraar Kii Beqaraar Hai
Tumhaaraa Intazaar Hai, Tum Pukaar Lo

ബഹ്ല്‍നാ = പ്രലോഭിതമാവുക, ചാഞ്ചാടുക
ഖയാല്‍ = ഓര്‍മ, സ്വപ്നം, ചിന്ത
ഹാല്‍ = അവസ്ഥ
ഖരാര്‍= സ്വസ്ഥത
ആശയം:
എന്റെ അവസ്ഥയും ഇപ്പോള്‍ നിന്റേതു പോലെയായിരിക്കുന്നു എന്ന ഈ വിചാരത്തില്‍ ഹൃദയം ഇങ്ങനെ ചാഞ്ചാടിക്കളിക്കും. സ്വസ്ഥമായ ഈ രാത്രി ഇപ്പോള്‍ അശാന്തമാണ്. നിന്നെ കാത്തിരിക്കുകയാണ് ഞാന്‍, എന്നെ വിളിച്ചാലും.

Wednesday, February 29, 2012

കോയി ജബ് തുമ്ഹാരാ ഹൃദയ് തോട്‌ദേ!

1970ല്‍ പുറത്തിറങ്ങിയ പുരബ് ഔര്‍ പശ്ചിം എന്ന ചിത്രം സംവിധാനം ചെയ്തത് മനോജ് കുമാറാണ്. ഇന്ദീവറിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയത് കല്യാണ്‍ജി ആന്ദ്ജി. തന്റെ ശോകാദ്രമായ സ്വരത്തില്‍ ഗാനം ആലപിച്ചത് മുകേഷ്.




koee jab tumhaaraa hriaday tod de
tadapataa huaa jab koee chhod de
tab tum mere paas aanaa pirye
meraa dar khulaa hai,
khulaa hee rahegaa, tumhaare liye

ഹൃദയ്= ഹൃദയം, മനസ്സ്
തോട്്‌ന = തകര്‍ക്കുക, പൊട്ടിക്കുക
തടപ്‌ന= വേദനിക്കുക
തട്പാന= വേദനിപ്പിക്കുക
കോയി= ആരെങ്കിലും
ഛോട്‌നാ= ഉപേക്ഷിക്കു, വിടുക എന്നൊക്കെ
തബ്= അപ്പോള്‍
പാസ് = അടുത്ത്, അരികില്‍
ദര്‍= പടിവാതില്‍
ഖുല്‍നാ= തുറക്കുക
തുമഹാരേ ലിയേ= നിനക്ക് വേണ്ടി

ആശയം:

ആരെങ്കിലും എപ്പോഴെങ്കിലും നിന്റെ ഹൃദയത്തെ മുറിപ്പെടുത്തുകയാണെങ്കില്‍, അസഹനീയമായ വേദന നല്‍കി നിന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ അപ്പോള്‍ നീ എന്റെ അടുത്തുവരണം പ്രിയേ!എന്റെ ഈ പടിവാതില്‍ സദാ തുറന്നിരിക്കും, നിനക്കായി.

abhee tum ko meree zarurat nahee,
bahot chaahanewaale mil jaayenge
abhee rup kaa yek saagar ho tum
kanwal jitane chaahogee khil jaayenge
darpan tumhe jab daraane lage,
jawaanee bhee daaman chhoodaane lage
tab tum mere paas aanaa pirye
meraa sar jhukaa hai, jhukaa hain rahegaa, tumhaare liye


പ്രധാനപ്പെട്ട വാക്കുകളുടെ അര്‍ത്ഥം

സ്സരൂരത്ത് = ആവശ്യം
ചാഹ്‌നേവാലേ= ഇഷ്ടപ്പെടുന്നവര്‍
മില്‍ ജാനാ = ലഭിക്കുക, കിട്ടുക
രൂപ്് = സൗന്ദര്യം
സാഗര്‍= കടല്‍, സമുദ്രം
കവല്‍= കമലം, താമര
ഖില്‍നാ= വിരിയുക
ദര്‍പ്പണ്‍= കണ്ണാടി
ഡരാനാ= പേടിപ്പിക്കുക
ജവാനി= യൗവനം, യുവത്വം
ദാമന്‍= ചേലത്തുമ്പ് (സാഹചര്യത്തിനനുസരിച്ച് അര്‍ത്ഥം മാറുന്ന പദമാണ് ദാമന്‍)
Daaman chhudana = to free oneself from something


ആശയം:

സ്‌നേഹിക്കാന്‍ ഒരുപാടു പേരെ ലഭിച്ചുകൊണ്ടേയിരിക്കുന്ന നിനക്ക്
ഇപ്പോള്‍ എന്റെ ആവശ്യമില്ലെന്നറിയാം. അവാച്യമായ സൗന്ദര്യത്തിന്റെ ഒരു സാഗരമാണു നീ, അതില്‍ ഇനിയും എത്രതാമരപ്പൂക്കള്‍ വേണമെങ്കിലും വിരിയും. പക്ഷെ എന്നാണോ കണ്ണാടി നിന്നെ ഭയപ്പെടുത്താന്‍ തുടങ്ങുന്നത്, യൗവ്വനം നിന്നെ വിട്ടകലുന്നത്, അന്ന്, അന്ന് നീയെന്റ അരികില്‍ വരണം പ്രിയേ!, കുനിഞ്ഞ ശിരസ്സുമായി ഞാന്‍ കാത്തിരിക്കും, നിനക്കായി.

Koi Sharta Hotee Naheen Pyaar Me,
Magar Pyaar Sharton Pe Tum Ne Kiyaa
Nazar Mein Sitaare Jo Chamake zaraa,
Bujhaane Lagee Aaratee Kaa Diyaa
Jab Apanee Nazar Mein Hee Girane Lago,
Andhero Mein Apane Hee Ghirane Lago
Tab Tum Mere Paas Aanaa Pirye
Yeh Deepak Jalaa Hai, Jalaa Hee Rahegaa Tumhaare Liye

വാക്കുകളും അര്‍ത്ഥവും:-

ശര്‍ത്ത് = ഉപാധി, വ്യവസ്ഥ
പ്യാര്‍= പ്രണയം
മഗര്‍= പക്ഷെ
നസര്‍= കാഴ്ച, ദൃഷ്ടി, കണ്ണ്, കാഴ്്ച്ചപ്പാട് എന്നൊക്കെ
സിതാരം= നക്ഷത്രം
ചമക്ക്‌നാ= പ്രകാശിക്കുക
Zara= അല്‍പ്പം
ഭുഝ്‌ന= കെടുക
ഭുഝാന= കെടുത്തുക
ആര്ത്തി= ആരതി
ദിയ & ദീപക്= ദീപം, വിളക്ക്
അപ്‌നേ= സ്വന്തം
ഗിര്‍നാ = വീഴുക
അന്ദേര= ഇരുട്ട്
ജല്‍നാ = കത്തുക
ജലാന = കത്തിക്കുക

ഭാവാര്‍ത്ഥം:

പ്രണയത്തില്‍ യാതൊരു വ്യവസ്ഥകളുമില്ല, പക്ഷെ നീ സ്‌നേഹിച്ചത് ഉപധികളോടെയായിരുന്നു. നിന്റെ കണ്ണുകളിലെ നക്ഷത്രം അല്‍പ്പമൊന്ന് പ്രകാശിച്ചപ്പോള്‍ തന്നെ അണഞ്ഞ് പോയത് ആരതിയുഴിയാനായി ഞാന്‍ തെളിയിച്ച ദീപമാണ്. എന്നാണോ നീ നിന്റെ ദൃഷ്ടിയില്‍ സ്വയം താഴുന്നത്, ആ ഇരുട്ടില്‍ തട്ടിവീഴുന്നത്. അന്ന് നീ എന്റെ അടുത്ത് വരണം പ്രിയേ, ഞാന്‍ എന്ന ദീപം ഇങ്ങനെ സദാ ജ്വലിച്ചുകൊണ്ടിരിക്കും, നിനക്ക് വേണ്ടി.