Total Pageviews

Saturday, March 3, 2012

വോ തേരാ പ്യാര്‍ ക ഗം എക് ബഹാന ഥാ!

1970ല്‍ പുറത്തിറങ്ങിയ മൈ ലൗ എന്ന ചിത്രത്തിലെ ഗാനമാണിത്. ദാന്‍ സിങ്, അത്ര പ്രശസ്തനല്ലാത്ത സംഗീതസംവിധായകനാണ് ഈ പാട്ടിന് സംഗീതം നല്‍കിയത്. ഒപ്പം ആനന്ദ്ബക്ഷിയും, മുകേഷും. എക്കാലത്തെയും അനശ്വര 'നിരാശാഗാന' മാണ് തേരെ പ്യാര്‍ കെ ഗം എക് ബഹാനാ ഥാ സനം. ഇതേ ഈണത്തില്‍ ബോംബെ വൈക്കിങ്‌സും ഫാല്‍ഗുനി പാഥക്കും പാടിയ തേരാ മേരാ പ്യാര്‍, ഓ സനം, വാദാ ഹെ കഭി ഹോഗാ ന കം ഏറെ പ്രശസ്തമാണ്.

ഇനി ഗാനത്തിലേക്ക്
Wo tere pyaar ka gham
ek bahaanaa tha sanam
apni qismat hi kuchh aisi thi
ke dil toot gayaa
Wo tere pyaar ka gham
ek bahaana tha sanam
apni qismat hi kuchh aisi thi
ke dil toot gayaa

ഗം( ഉറുദു)= ദുഃഖം, സങ്കടം
ബഹാന= ഒഴികഴിവ്, ഉപായം, കപടന്യായം
സനം= പ്രിയപ്പെട്ടവള്‍, പ്രിയപ്പെട്ടവന്‍, Beloved
കിസ്മത്ത് = തലയിലെഴുത്ത്, ഭാഗ്യം, Destiny, Fate
ടൂട്ട്‌നാ= തകരുക

ഭാവാര്‍ത്ഥം:
നിന്റെ പ്രണയത്തില്‍ ഞാന്‍ ദുഃഖിതനാണെന്നത് വെറുമൊരു കപടന്യായം മാത്രമാണ് പ്രിയേ. എന്റെ തലയിലെഴുത്ത് തന്നെ അങ്ങനെയായതുകൊണ്ട് ഈ ഹൃദയം അങ്ങ് തകര്‍ന്നു.

Ye na hota to koyi doosraa gham hona tha
main to wo hoon jise har haal me bas ronaa tha
muskarataa bhi agar
to chhalak jaati nazar
apni qismat hi kuchh aisi thi
ke dil toot gayaa

ദൂസ്‌രാ= രണ്ടാമത്തെ, ഇവിടെ മറ്റൊരു എന്നര്‍ത്ഥം.
ഹര്‍= എല്ലാം, മുഴുവന്‍ എന്നൊക്കെ
ഹാല്‍= അവസ്ഥ
രോനാ= കരയുക
മുസ്‌കുരാനാ= പുഞ്ചിരിക്കുക
ഛലക്‌നാ= തുളുമ്പുക
നസര്‍= കണ്ണ്, ദൃഷ്ടി

ഭാവാര്‍ത്ഥം:

ഇതല്ലെങ്കില്‍ മറ്റൊരു ദുഃഖം ഉണ്ടാകേണ്ടതായിരുന്നു. ജീവിതത്തിന്റെ എല്ലാ അവസ്ഥയിലും കരയേണ്ടവനാണ് ഞാന്‍. പുഞ്ചിരിക്കുകയാണെങ്കിലും ഈ കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. എന്റെ വിധി അങ്ങിനെയൊക്കെയാണ്. അതുകൊണ്ടു ഹൃദയം തന്നെ തകര്‍ന്നുപോയി.
warna kyaa baat hai tu koyi sitamgar to nahin
tere seene bhi dil hai
koyi patthar to nahin
toone dhaaya hai sitam
yehi samjhenge ham
apni qismat hi kuchh aisi thi
ke dil toot gayaa
Wo tere pyaar ka gham
ek bahaanaa tha sanam
apni qismat hi kuchh aisi thi
ke dil toot gayaa

Warna= Or else, അതെല്ലങ്കില്‍
സിതം = കുറ്റം, ക്രൂരകൃത്യം
സിതംഗര്‍ = കുറ്റവാളി, ദ്രോഹി എന്നൊക്കെ
സീന= നെഞ്ച്
പഥര്‍= കല്ല്
സമഝ്‌നാ = മനസിലാക്കുക
സിതം ഥാനാ = കുറ്റം ചെയ്യുക

ഭാവാര്‍ത്ഥം:
അല്ലെങ്കിലും അതിലൊക്കെ എന്തിരിക്കുന്നു. നീ ഒരു കുറ്റവാളിയൊന്നുമല്ലല്ലോ. നിന്റെ നെഞ്ചിലും ഹൃദയം തന്നെയല്ലേ, കരിങ്കല്ലൊന്നുമല്ലല്ലോ? അഥവ കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ തന്നെ നിനക്ക് മനസിലാവും എന്റെ ഹൃദയം പൊട്ടിത്തകരുക എന്നത് എന്റെ വിധിയായിരുന്നു. പിന്നെ നിന്റെ പ്രണയത്തില്‍ ഞാന്‍ ദുഃഖാദ്രനാണെന്നത് വെറും കാപട്യമാണ്. എപ്പോഴും തകരാനുള്ളതാണ് എന്റെയീ ഹൃദയം.

Thursday, March 1, 2012

തും പുകാര്‍ ലോ, തുംഹാരാ ഇന്ദ്‌സാര്‍ ഹെ!

ഹേമന്തകുമാര്‍ മുഖോപാധ്യായ്, ഹേമന്ത് മുഖര്‍ജി എന്നൊക്കെ പേരുള്ള ഹേമന്ത് കുമാര്‍ അഥവ ഹേമന്ത്ദാ. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ജനിച്ചു.1989ല്‍ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ബംഗാളി, മറാത്തി, ഹിന്ദി ഭാഷകളില്‍ പാടി, സംഗീതസംവിധാനം നിര്‍വഹിച്ചു. 1969ല്‍ പുറത്തിറങ്ങിയ ഖാമോഷി എന്ന ചിത്രത്തിലെ തും പുകാര്‍ലോ എന്ന ഗാനത്തിന് ഒരു ചാറ്റല്‍മഴയുടെ സുഖമുണ്ട്; ഒരു കാത്തിരിപ്പിന്റെ നോവും. ഗുല്‍സാറിന്റെ വരികള്‍ക്ക് അര്‍ത്ഥമറിഞ്ഞ് സംഗീതം നല്‍കിയതും പാടിയതും ഹേമന്ത് കുമാറ് തന്നെ...



Tum Pukaar Lo, Tumhaaraa Intazaar Hai,
Tum Pukaar Lo
Kwaab Chun Rahii Hai Raat, Beqaraar Hai
Tumhaaraa Intazaar Hai, Tum Pukaar Lo

പുകാര്‍നാ = വിളിക്കുക
ഇന്ദ്‌സാര്‍ = കാത്തിരിപ്പ്
ക്വാബ് = സ്വപ്നം
ചുന്‍നാ = തിരഞ്ഞെടുക്കുക
ചുനാവ് = തിരഞ്ഞെടുപ്പ്
ബേഖരാര്‍= അസ്വസ്ഥം, അശാന്തം, സൈ്വരവിഹീനമായ
ബേഖരാരി = അസ്വസ്ഥത

ആശയം:
നീ എന്നെ വിളിച്ചാലും, ഞാന്‍ നിന്നെ കാത്തിരിക്കുകയാണ്. സ്വപ്‌നങ്ങളെ തിരഞ്ഞ് പെറുക്കിയെടുക്കുകയാണ് അസ്വസ്ഥമായ രാത്രി. വരൂ, ഞാന്‍ നിന്നെ കാത്തിരിക്കുകയാണ്. നീ എന്നെ ഉച്ചത്തില്‍ ഒന്നു വിളിച്ചാലും..
Hont Pe Liye Hue Dil Ki Baat Ham
Jaagate Rahenge Aur Kitanii Raat Ham
Muqtasar Sii Baat Hai, Tum Se Pyaar Hai
Tumhaaraa Intazaar Hai, Tum Pukaar Lo

ഹോണ്‍ട് = ചുണ്ട്, അധരം
ദില്‍ കി ബാത്ത് = മനസ്സിന്റെ കാര്യങ്ങള്‍
ജാഗ്‌നാ = ഉണരുക
ജഗാന = ഉണര്‍ത്തുക
കിത്‌നി = എത്ര
രാത്ത് = രാത്രി
മുഖ്തസര്‍ = ചെറിയ
പ്യാര്‍ = സ്‌നേഹം
ആശയം:
മനസ്സിലെ കാര്യങ്ങള്‍ ഇങ്ങനെ അധരത്തില്‍ കൊണ്ടു നടക്കുകയാണ് ഞാന്‍. ഇനിയും എത്രരാത്രികള്‍ ഞാന്‍ ഉറങ്ങാതിരിക്കണം. എനിക്ക് നിന്നോട് പ്രണയമാണെന്നത് എത്ര നിസ്സാരമായ കാര്യമാണ്. നിന്നെ ഞാന്‍ കാത്തിരിക്കുകയാണ്, എന്നെ ഉറക്കെ വിളിച്ചാലും..

Dil Bahal To Jaayegaa Is Khayaal Se
Haal Mil Gayaa Tumhaaraa Apane Haal Se
Raat Ye Qaraar Kii Beqaraar Hai
Tumhaaraa Intazaar Hai, Tum Pukaar Lo

ബഹ്ല്‍നാ = പ്രലോഭിതമാവുക, ചാഞ്ചാടുക
ഖയാല്‍ = ഓര്‍മ, സ്വപ്നം, ചിന്ത
ഹാല്‍ = അവസ്ഥ
ഖരാര്‍= സ്വസ്ഥത
ആശയം:
എന്റെ അവസ്ഥയും ഇപ്പോള്‍ നിന്റേതു പോലെയായിരിക്കുന്നു എന്ന ഈ വിചാരത്തില്‍ ഹൃദയം ഇങ്ങനെ ചാഞ്ചാടിക്കളിക്കും. സ്വസ്ഥമായ ഈ രാത്രി ഇപ്പോള്‍ അശാന്തമാണ്. നിന്നെ കാത്തിരിക്കുകയാണ് ഞാന്‍, എന്നെ വിളിച്ചാലും.